
സ്വന്തം ലേഖകൻ
വേളൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് 1 പാറപ്പാടം ദേവീക്ഷേത്രത്തിൽ 2023 മാർച്ച് 18 ശനിയാഴ്ച്ച തൃക്കൊടിയേറ്റ്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വൈകുന്നേരം 5.30-നും 6.30 നും ഇടയിൽ ദീപാരാധനയ്ക്ക് മുൻപായി തൃക്കൊടിയേറ്റ് നടക്കും.
എട്ട് ദിവസം നീണ്ട് നൽകുന്ന ഉത്സവനാളുകളുടെ കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിക്കും.
ഉത്സവനാളുകളിൽ പാറപ്പാടത്തമ്മയ്ക്ക് തിരുമുഖം സമർപ്പണം, ദേവീസ്തുതി, ഭാഗവത പാരായണം, ഉത്സവബലി ദർശനം, ദീപാരാധാന ദീപകാഴ്ച്ച, സ്പെഷ്യൽ പഞ്ചവാദ്യം, നാദസ്വരം, കൊടിമരച്ചുവട്ടിൽ പറ വഴിപാട്,
അശ്വതി വിളക്ക് ദിവസമായ മാർച്ച് 24-ന് മഹാപ്രസാദമൂട്ട്, മീനഭരണി ദിവസം ആറാട്ട് സദ്യ, എരുത്തിയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ പാട്ട് അമ്പലത്തിൽ നിന്നും, വിവിധ ദേശങ്ങളിൽ നിന്നും കുംഭകുട ഘോഷയാത്ര, ഇരട്ട ഗരുഡൻ,
കുത്തിയോട്ടം, അമ്മൻകുടം
തുടങ്ങിയ വഴിപാടും ഉണ്ടായിരിക്കും.
തിരുവുത്സവം അഞ്ചാം ദിവസമായ 22-ാം തീയതി ബുധനാഴ്ച്ച രാത്രി 8 മണിയ്ക്ക് എരുത്തിക്കൽ ദേവീക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ പാട്ടാമ്പലത്തിൽ ആറാട്ട് ദിവസത്തെ കുംഭകുട ഘോഷയാത്രയ്ക്കുള്ളകുംഭകുടംപൂജയും നടത്തപ്പെടും.
തിരുവുത്സദിവസവത്തിൻ്റെ എട്ട് ദിവസങ്ങളിലും തോട്ടയക്കാട് പാഞ്ചാലി പാറപ്പാടത്തമ്മയുടെ തിടമ്പ് ഏറ്റുന്നതാണ്.അശ്വതി വിളക്ക് ദിവസമായ മാർച്ച് 24-ന് പാറപ്പാടത്തമ്മയുടെ തിടമ്പ് ഏറ്റാൻ
ഗജവീരൻ തോട്ടുച്ചാലിൽ ബോലോനാഥ് എത്തും. ആറാട്ട് ദിവസമായ മാർച്ച് 25 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30-ന് കൊടിയിറക്ക്.
തിരുവുത്സത്തോടനുബന്ധിച്ച് കൺവൻഷൻ പന്തലിൽ ഒന്നാം ഉത്സവദിവസമായ മാർച്ച് 18-ന് നാമജപലഹരി ഭജനയും, രണ്ടാം ദിവസം ഭക്തിഗാനമേള, മൂന്നാം ദിവസം ഡാൻസ്,
കഥകളി, നാലാം ദിവസം കുറുത്തിയാട്ടം, വിഷ്വൽ ഗാനമേള, അഞ്ചാം ദിവസം തിരുവാതിരകളി, ഡാൻസ്, ബാലെ – പരശുരാമൻ, ആറാം ദിവസം
ഡാൻസ്, വയലിൻ ഫ്യൂഷൻ,
ഏഴാം ദിവസം ഓട്ടം തുള്ളൽ, സേവ മയിലാട്ടം,
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക റിമി ടോമി & ടീം അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനമേള ആട്ടവും, പാട്ടും,
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]