
സ്വന്തം ലേഖകൻ
കോട്ടയം: ലെൻസ്ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടേയും മനോരമയുടേയും നേതൃത്വത്തിൽ മെഗാ ബിൽഡ് എക്സ്പോ 2023 മാർച്ച് 17,18,19 തീയതിക ളിലായി നാഗമ്പടം മൈതാനത്ത് ശീതീകരിച്ച ഹാളിൽ നടത്തപ്പെടുന്നു. മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ,
ലെൻസ്ഫെഡിൻ്റെയും മനോരമയുടേയും നേതൃത്വങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ജില്ലാ കളക്ടർ പി.കെ ജയശ്രീ ഐ.എ.എസ് എക്സ്പോ ഉദ്ഘാടനം നിർവ്വഹിക്കുന്നു.
നിർമ്മാണമേഖലയിലെ നൂതനമായ വിവിധ ഉൽപന്നങ്ങളും പുതിയ സാങ്കേതിക വിദ്യകളും അടങ്ങിയ 75 ൽ പരം സ്റ്റാളുകൾ സജ്ജമാക്കിയിരിക്കുന്ന എക്സ്പോയിൽ രാവിലെ 10.30 മുതൽ രാത്രി 7.30 വരെ പ്രവേശനമുണ്ടായിരിക്കുന്നതാണ്.
പൊതു സമൂഹത്തിന് നിർമ്മാണമേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിനും പുത്തൻ ആശയങ്ങൾ അറിയുന്നതിനുമായി വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് 8 ഓളം സെമിനാറുകൾ എക്സ്പോ യുടെ ഭാഗമായി നടത്തപ്പെടുന്നു.
പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി പ്രവേശനം അനുവദിച്ചിരിക്കുന്ന എക്സ്പോ കാണുവാനും അതിനോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികളും സ്വാദിഷ്ടമായ വിഭവങ്ങളോടുകൂടിയ ഫുഡ് കോർട്ടും ഒരുക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]