
ജൽജീവൻ മിഷനിൽ വിവിധ ജില്ലകളിൽ നിരവധി ഒഴിവുകൾ.
കേരള ജല അതോറിറ്റി ജൽജീവൻ മിഷന്റെ ഭാഗമായി ആരംഭിച്ച കോഴിക്കോട്, വയനാട് ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
വയനാട് ജില്ലാ
ക്വാളിറ്റി മാനേജർ: യോഗ്യത ബി.എസ്.സി
കെമിസ്ട്രി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി കെമിസ്ട്രി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ :
യോഗ്യത പ്ലസ്ടു
കമ്പ്യൂട്ടർ പരിജ്ഞാനം.
സാംപ്ലിങ്ങ് അസിസ്റ്റന്റ്:
യോഗ്യത: എസ്.എസ്.എൽ.സി, ശാരീരിക ക്ഷമത.
പ്രായപരിധി 40 വയസ്സ്.
താൽപര്യമുള്ളവർ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനു സമീപമുള്ള ജല അതോറിറ്റി ജില്ലാ ലാബിൽ സെപ്തംബർ 19 ന് രാവിലെ 11 നും ഉച്ചക്ക് 2 നും ഇടയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയുമായി അഭിമുഖത്തിന് ഹാജരാകണം.
ഫോൺ നമ്പർ – 8289940566
കോഴിക്കോട് ജില്ലാ
ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ:
(യോഗ്യത: ബി.എസ്.സി. കെമിസ്ട്രി, മൈക്രോബയോളജി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം)
സാംപ്ലിങ് അസ്സിസ്റ്റന്റ്: (എസ്.എസ്.എൽ.സി,
ശാരീരികക്ഷമത ) തസ്തികകളിൽ പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പ്രായപരിധി നാൽപ്പത് വയസ്സ്.
താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മലാപ്പറമ്പ് ജലഅതോറിറ്റി ക്വാളിറ്റി കണ്ട്രോൾ ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഫോൺ നമ്പർ – 04952374570
🆕 ജൽജീവൻ മിഷനിൽ ഒഴിവുകൾ
ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി ജില്ലയിലെ വിവിധയിടങ്ങളിൽ തുടങ്ങിയ ക്വാളിറ്റി കൺട്രോൾ ലാബുകളിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമക്കാരെ വളണ്ടിയർമാരായി നിയമിക്കുന്നു.
740 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 40 വയസ്.
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. താൽപര്യമുള്ളവർ സെപ്റ്റംബർ 21ന് രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെ താണയിലുള്ള കേരള ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2704380.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]