
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബസുകളിലെ പരസ്യത്തിന് ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാറിനെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി മാനേജർ (കമേഷ്യൽ) ചുമതല വഹിക്കുന്ന ഡി റ്റി ഒ ഉദയകുമാറിനെ സസ്പെൻഡ് ചെയ്യാൻ ഗതാഗത വകുപ്പ് മന്ത്രിയാണ് ഉത്തരവിട്ടത്.
ഡിപ്പാർട്ട്മെന്റ് നടപടികൾ കെഎസ്ആർടിസി ഉടൻ സ്വീകരിക്കും. ഉദയകുമാറിന്റെ ഓഫീസിലും നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിലും വിജിലൻസ് പരിശോധന നടത്തുകയാണ്.
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന ഇടനിലക്കാരന്റെ പരാതിയെ തുടർന്നാണ് വിജിലസ് ഉദയകുമാറിനെ പിടികൂടിയത്. ഇയാൾ സ്ഥിരം കൈക്കൂലിക്കാരാനെന്ന് വിജിലൻസ് അറിയിച്ചു.
The post കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യത്തിന് കമ്മീഷന് വാങ്ങിയ സംഭവം ; ഉദയകുമാറിനെ സസ്പെൻഡ് ചെയ്തു ; നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിൽ വിജിലൻസ് റെയ്ഡ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]