
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേർസ് ട്രെയിനിങ് ആൻഡ് റിസർച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഒഴിവ് വിവരങ്ങൾ
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ നിലവിൽ ആകെ 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാലറി:
ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18000 രൂപ മുതൽ 56900 രൂപ വരെ സാലറി ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്സ് പാസ്സായവർക്കും തുല്യതാ പരീക്ഷ പാസ്സായവർക്കും മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി NITTTR ന്റെ https://www.nitttrbpl.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്.
The post NITTTR Job Recruitment 2023 Apply Now appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]