
സ്വന്തം ലേഖകൻ
കോട്ടയം: അസിസ്റ്റന്റ് എഞ്ചിനീയറിന് നേരെ വൈസ് ചെയര്‍മാന്റെ മർദ്ദനം. ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫുകാരനായ വൈസ് ചെയര്മാന്, അസിസ്റ്റന്റ് എഞ്ചിനീയറെ മര്‍ദിച്ചെന്നാണ് പരാതി.
വൈസ് ചെയര്മാന് ജയമോഹനെതിരെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബോണി പൊലീസില്‍ പരാതി നല്കി.എന്നാല്‍ എഞ്ചിനീയര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുമായി വൈസ് ചെയര്‍മാനും പൊലീസിനെ സമീപിച്ചു.
നഗരസഭാ പരിധിയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടി പൊട്ടുന്നിടത്തോളം എത്തിയത്.
തന്റെ വാര്‍ഡില്‍ തെരുവു വിളക്ക് സ്ഥാപിക്കാത്തത് ചോദ്യം ചെയ്യാനെത്തിയ വൈസ് ചെയര്മാന് ജയമോഹന് മര്‍ദിക്കുകയായിരുന്നെന്നാണ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ബോണി എസിന്റെ പരാതി.
കാല്‍മുട്ടിനും മുഖത്തും പരുക്കേറ്റ എന്‍ജിനിയര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും എഞ്ചിനീയര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് ജയമോഹന്റെ വാദം.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായാണ് ജയമോഹന് വൈസ് ചെയര്‍മാനായത്. തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതിനെതിരെ ജയമോഹന് നേരത്തെ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.
The post നഗരസഭാ പരിധിയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; തന്റെ വാര്‍ഡില്‍ തെരുവു വിളക്ക് സ്ഥാപിക്കാത്തത് ചോദ്യം ചെയ്ത് വൈസ് ചെയര്മാൻ അസിസ്റ്റന്റ് എഞ്ചിനീയറിനെ മർദ്ദിച്ചെന്ന് പരാതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]