സ്വന്തം ലേഖകൻ
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തിനിറയ്ക്കാൻ ശ്രമിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റിട്ട അബ്ദുൾ ജലീൽ വിദേശത്തേയ്ക്ക് കടന്നതായി സൂചന.
സോഷ്യൽ മീഡിയയിലൂടെ കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തതിനേകുറിച്ച് അന്വേഷണം ആവശ്യപ്പട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൻമേൽ ഐപിസി 153 A പ്രകാരം അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്.
കാഞ്ഞിരപ്പള്ളി സി.ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറം ജില്ലയിലെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.
അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന്റെ മരണത്തിന് പിന്നാലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പരസ്പരം വർഗീയത കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്ത കുറിപ്പിലുണ്ടായിരുന്നത്.
മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റ് ആണ് കേസിലേക്ക് വഴി വെച്ചത്. .. ( ഈ വാർത്ത മനോരമ പ്രസിദ്ധീകരിച്ചതാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല)
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ !
“അമൽജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്മെന്റിനെതിരെ പടപൊരുത്തുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളൊന്ന് മനസ്സുവെച്ചാൽ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിയും. കാരണം അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികൾ നേതൃത്വം കൊടുക്കുമ്പോൾ നിങ്ങൾ പറയുന്നതാണ് മറ്റു പെൺകുട്ടികളും കേൾക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണം. അത് അവർക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാൽ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീനിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരേയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ”..!
അബ്ദുൽ ജലീൽ താഴെപ്പാലത്തിന്റെ പേരിലാണ് കമന്റ് വന്നത്.
അബ്ദുൾ ജലീലിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശ്രീകുമാർ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കുകയായിരുന്നു. തുടർന്ന് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസിന് കൈമാറി. ഇതിനേ തുടർന്നാണ് കാഞ്ഞിരപ്പള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അബ്ദുൾ ജലീലിന്റെ പേരിൽ കേസെടുത്തത്
The post അമൽ ജ്യോതി കോളേജിലെ സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അബ്ദുൾ ജലീൽ താഴേപ്പാലം വിദേശത്തേക്ക് കടന്നതായി സൂചന ; കാഞ്ഞിരപ്പള്ളി സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറം ജില്ലയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]