സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ കോഴിച്ചന്തക്ക് സമീപം മൊബൈൽ ഫോൺ സ്ഥാപനത്തിലെ ജീവനക്കാരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ ജിനോ ജോസഫ് (21), മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു സാജു(19), മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ രാഹുൽ ഷൈജു(21) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി രാത്രി 8 മണിയോടെ കോഴിചന്ത ഭാഗത്തുള്ള മൊബൈൽ കടയിൽ എത്തി ജീവനക്കാരുടെ നേരെ കുരുമുളക് സ്പ്രേ അടിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവർ മൊബൈൽ കടയിൽ എത്തി ജീവനക്കാരെ അസഭ്യം പറഞ്ഞത് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു.
ഇതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് ജീവനക്കാരെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ ശ്രീജിത്ത്.റ്റി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
The post കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയിലെ ജീവനക്കാരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചു ; മൂന്ന് യുവാക്കൾ അറസ്റ്റിൽ ; പിടിയിലായത് മുട്ടമ്പലം സ്വദേശികൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]