ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മന്ത്രിയുടെ അപേക്ഷ അംഗീകരിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം. സെന്തിൽ ബാലാജിക്ക് അടിയന്തര ഹൃദയ ശാസ്ത്രക്രിയ വേണമെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ അനുമതി.
സർക്കാർ ആശുപത്രിയിലെ സെന്തിൽ ബാലാജിയുടെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്ന ഇഡി റിപ്പോർട്ട് കോടതി പരിഗണിച്ചില്ല. സെന്തിൽ ബാലാജിയുടെ ഹൃദയധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ട്. ഉടൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഡിഎംകെ നേതാവിനെ സംബന്ധിച്ച് വളരെ ആശ്വാസകരമായാണ് കോടതിയുടെ തീരുമാനം.
അതിനിടെ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നേതാക്കൾ ഗവർണർ ആർഎൻ രവിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. സെന്തിൽ ബാലാജി കൈകാര്യം ചെയ്ത വകുപ്പുകൾ തന്റെ മന്ത്രിസഭയിലെ മന്ത്രിമാരായ തേനരാശിനും മുത്തുസ്വാമിക്കുമായി വീതം വെക്കാൻ എംകെ സ്റ്റാലിൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗവർണർക്ക് സർക്കാർ ശുപാർശ നൽകി. തങ്കം തേനരശ് വൈദ്യുതി വകുപ്പും മുത്തുസ്വാമി എക്സൈസ് വകുപ്പുമാണ് കൈകാര്യം ചെയ്യുക.
The post സെന്തിൽ ബാലാജിയുടെ ആശുപത്രി മാറ്റത്തിന് കോടതി അനുമതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]