കാലിക്കറ്റ് സര്‍വകലാശാലയില്‍ അവസാനവര്‍ഷ ബിരുദപരീക്ഷാഫലം വന്നശേഷവും സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടമാവുന്നു.
കഴിഞ്ഞമാസമാണ് അവസാന സെമസ്റ്റര്‍ ഫലംവന്നത്. എന്നാല്‍, മുമ്ബ് സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് ശരിക്കും കുടുങ്ങിയത്. സപ്ലിമെന്ററി പരീക്ഷാഫലം സര്‍വകലാശാല ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുകാരണം ഈ കുട്ടികള്‍ക്ക് പുതിയ കോഴ്സുകള്‍ക്കും പ്രവേശനപരീക്ഷകള്‍ക്കും മറ്റും അപേക്ഷിക്കാനാവാത്ത സ്ഥിതിയാണ്.
സപ്ലിമെന്ററി പരീക്ഷയുടെ ഫലംവരാൻ ഇനിയും മൂന്നോ നാലോ മാസം വേണ്ടിവരും. അപ്പോഴേക്കും മറ്റു പ്രവേശനപരീക്ഷകള്‍ക്കും കോഴ്സുകള്‍ക്കും അപേക്ഷിക്കാനുള്ള സമയം കഴിയും. ഈ വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടമാവുകയും ചെയ്യും.
സെമസ്റ്റര്‍ സമ്ബ്രദായം നടപ്പാക്കിയശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷകള്‍ സെമസ്റ്റര്‍ പരീക്ഷയ്ക്കൊപ്പം നടത്താൻ തുടങ്ങിയത്. ഇതോടെയാണ് ഇവയുടെ ഫലപ്രഖ്യാപനവും വൈകിത്തുടങ്ങിയത്. സെമസ്റ്റര്‍ പരീക്ഷകളുടെ കൂടെ നടത്തുന്നതിനാല്‍ അതിന്റെ ഫലംവരുമ്ബോള് മാത്രമേ സപ്ലിമെന്ററിഫലവും പ്രസിദ്ധീകരിക്കൂ. വിജയം നേടാനാവാത്തവര്ക്കുപുറമെ ആരോഗ്യപ്രശ്നങ്ങളാല്‍ പരീക്ഷയെഴുതാൻ കഴിയാത്തവരും ഇംപ്രൂവ്മെന്റിനുള്ളവരും സപ്ലിമെൻററി പരീക്ഷ എഴുതാറുണ്ട്.
സെമസ്റ്റര്‍ പരീക്ഷകളോടൊപ്പം നടത്തുന്ന സപ്ലിമെൻററി പരീക്ഷയുടെ പേപ്പറുകള്‍ മാറ്റിവെച്ച് അവ മാത്രം സമയത്തിന് പരിശോധിച്ചു ഫലം പ്രസിദ്ധീകരിച്ചാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേയുള്ളൂവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയായതിനാലാണ് മൂല്യനിര്‍ണയം താമസിക്കുന്നതെന്നും എങ്കിലും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പരീക്ഷാകണ്‍ട്രോളര്‍ പറഞ്ഞു. പരീക്ഷാമൂല്യനിര്‍ണയം പൂര്‍ണമായും പുതിയരീതിയിലേക്ക് മാറുന്നതോടെ അടുത്തവര്‍ഷത്തോടെ പ്രശ്നം പരിഹരിക്കാനാവുമെന്ന് പരീക്ഷാകണ്‍ട്രോളര്‍ വ്യക്തമാക്കി.
The post ബിരുദഫലം വന്നിട്ടും സപ്ലിമെന്ററി ഫലമില്ല, വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നത് ഒരു വര്‍ഷം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]