
കൊച്ചി: കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ ” ചെറിയ സർക്കാർ.. മികച്ച ഭരണം ” എന്ന ആശയം ഫലപ്രദമായി നടപ്പിലാക്കിയതായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി. എൽ. സന്തോഷ്. മോദി സർക്കാരിന്റെ നേട്ടങ്ങൾ നേരിട്ട് അനുഭവവേദ്യമാണ്. സമസ്ത മേഖലകളിലും ഇവ ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.മോദിസർക്കാരിന്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്റെലക്ച്വൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ റെയിൽവേ ശുചിത്വത്തിനും കൃത്യതയ്ക്കും വേഗതയ്ക്കും മാതൃകയായി.രാജ്യത്ത് സർവീസ് നടത്തുന്ന ട്രൈനുകളിൽ 97% ബയോ ടോയ്ലെറ്റുകൾ ഉപയോഗിക്കുന്നു. ബോഗികൾ ഗുണനിലവാരം പുലർത്തുന്നു. ബോഗികളിലും പ്ലാറ്റഫോമുകളിലും ശുചിത്വം പരിപാലിക്കുന്നു. ഈ മാറ്റം എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്നു. 2024 ആഗസ്റ്റ് 15 ഓടെ 75 വന്ദേ ഭാരത് എക്സ്പ്രസ്സുകൾ രാജ്യത്ത് സർവീസ് നടത്തും. ഇതിന്റെ ഡിസൈൻ മുതൽ നിർമ്മാണം മുഴുവനും രാജ്യത്തു തന്നെ നിർവഹിക്കുന്നു. ലോകനിലവാരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ രാജ്യത്തിനു കഴിയും എന്ന് മോദിസർക്കാർ ലോകത്തിനു ബോധ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമാണ് ഈ കാലത്തുണ്ടായത്. മൂന്നാമത്തെ ലോകസഭ മണ്ഡലത്തിനു ഒരു മെഡിക്കൽ കോളേജ് എന്ന നിലയിൽ മെഡിക്കൽ കോളേജുകൾ ഉണ്ടാക്കി. മെഡിക്കൽ സിറ്റുകളുടെ എണ്ണം വർധിപ്പിച്ചു.താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ഐ സി യൂ ഉൾപ്പടെയുള്ള സൗകര്യം വർധിപ്പിച്ചു. ഇതുമൂലം കോവിഡിനെ ഫലപ്രദമായി നേരിടാനും നമുക്ക് കഴിഞ്ഞു അദ്ദേഹം പറഞ്ഞു.
വിദേശത്തു കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിലും രാജ്യം ലോകത്തിന് മാതൃകയായി. കോവിഡ് സമയത്ത് വന്ദേ ഭാരത് മിഷൻ, ഉക്രൈനിൽ നിന്നും ഓപ്പറേഷൻ ഗംഗ, സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരി വിജയകരമായി രാജ്യം പൂർത്തിയാക്കിയതാ യും അദ്ദേഹം പറഞ്ഞു.
കോളോണിയൽ ശേഷിപ്പുകളിൽ നിന്നും രാജ്യത്തെ വിമുക്തമക്കാനുള്ള മോദിശ്രമത്തിന്റെ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരവും ഇന്ത്യഗേറ്റിലെ നേതാജിയുടെ പ്രതിമയുമൊക്കെയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തെ ഏറ്റവും മധികം സഹിയിച്ചിട്ടുള്ളത് മോദി സർക്കാർ ആണെന്നും പത്തു വർഷം കൊണ്ട് യൂ പി ഐ സർക്കാർ നൽകിയതിനേക്കാൾ ഇരട്ടി സഹായമാണ് മോദിസർക്കാർ കേരളത്തിന് കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് നൽകിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം ബി ടി ച്ച് ഹോട്ടലിൽ നടന്ന മീറ്റിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. സംസ്ഥാന ജന. സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. എസ്. ഷൈജു, ഇന്റെലക്ച്വൽ സെൽ ജില്ലാ കൺവീനർ ബേബി കിരീടം തുടങ്ങിയവർ പ്രസംഗിച്ചു.
സാഹിത്യകാരായ കെ. എൽ മോഹനവർമ്മ, ശ്രീകുമാരി രാമചന്ദ്രൻ, തിരക്കഥകൃത്ത് എസ്. എൻ. സ്വാമി, റിട്ട. ജസ്റ്റിസ് പി. എൻ. രവീന്ദ്രൻ, പ്രൊഫ. പി ജെ ജോസഫ് തുടങ്ങിയ പ്രമുഖർ മീറ്റിൽ പങ്കെടുത്തു.
The post “ചെറിയ സർക്കാർ.. മികച്ച ഭരണം” മോദിസർക്കാരിന്റെ മുഖമുദ്ര; ബി. എൽ സന്തോഷ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]