
സ്വന്തം ലേഖകൻ കോട്ടയം : വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മുനിസിപ്പൽ ഓഫീസിലേക്ക് മർച്ചന്റ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് കെട്ടിടനികുതി അടച്ച രസീത് ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക, മൂലധന നിക്ഷേപം വാർഷിക വിറ്റുവരവാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലൈസൻസ് ഫീസ് 5000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന നടപടി അവസാനിപ്പിക്കുക,2016 മുതൽ കെട്ടിടനികുതിയിൽ 100% വരെ വർദ്ധനവ് വരുത്തിയ നടപടി പിൻവലിക്കുക, തിരുനക്കര പഴയ ബസ്റ്റാൻഡ് ബിൽഡിങ്ങിലെ വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുക ,കോടിമത പച്ചക്കറി മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മുനിസിപ്പൽ അധികാരികൾക്ക് വ്യാപാരികളോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അസോസിയേഷൻ മാർച്ച് സംഘടിപ്പിച്ചത്.
വ്യാപാരി ഭവനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു. രാവിലെ 10 മണിക്ക് ജില്ലാ വ്യാപാര ഭവനിൽ നിന്നും പ്രകടനവും തുടർന്ന് മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തി.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹാജി എം.കെ ഖാദർ ധർണ ഉദ്ഘാടനം ചെയ്തു. യാതൊരു രേഖകളും ഹാജരാക്കാതെ വ്യാപാരികൾക്ക് ലൈസൻസ് നൽകണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും നഗരസഭ അതിന് തയാറാകാത്തത് വ്യാപാരികളോടുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, ട്രഷർ സി.എ.ജോൺ ,വൈസ് പ്രസിഡൻറുമാരായ സലാം കുട്ടി കിഴക്കേത്തറ, ഗീരീഷ്.പി.ബി, സെക്രട്ടറിമാരായ കെ.പി.രാധാകൃഷ്ണൻ , തോമസ്. എ.എ, നൗഷാദ് കെ.പി , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സന്തേഷ് പി.വർഗീസ്, മാത്യു നൈനാൻ എന്നിവർ പ്രസംഗിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]