
തിരുവമ്പാടി: ബി ജെ പി പുലർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ബാക്കിപത്രമാണ് മണിപ്പൂരിലെ കലാപമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി കുറ്റപ്പെടുത്തി. മണിപ്പൂരിൽ അധികാരം ലഭിച്ചതിന് ശേഷം നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അധികാരം നിലനിർത്താൻ വേണ്ടി ഭൂരിപക്ഷ വിഭാഗമായ മെയ്തികളെ പ്രീണിപ്പിക്കാനും കുക്കികൾക്ക് വിരുദ്ധമായും നിയമം നടപ്പിലാക്കുകയാണ്. ഒരു സമൂഹം നിലനിൽപ് ഭീഷണിയിലാകുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധത്തെ നേരിടാൻ മറുവിഭാഗത്തെ കയ്യഴിച്ച് വിടുകയാണ് സർക്കാർ.
ഇന്ത്യയിലെ മിക്ക കലാപ മേഖലയിലും സന്ദർശനം നടത്തിയ ഒരാളെന്ന നിലയിൽ ഇത്രയും കലുഷിതമായ കലാപം കണ്ടിട്ടില്ല. രണ്ട് മാസം കഴിഞ്ഞിട്ടും കലാപമണക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളും ഒന്നു ചെയ്യുന്നില്ലന്നത് ജനാധിപത്യ ഭാരതത്തിന് അപമാനമാണ്.
ഒരു മത വിഭാഗത്തെ വേട്ടയാടുമ്പോൾ ഇരകൾക്കൊപ്പം അണിനിരക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കാനാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ മണിപ്പുരിലേക്ക് പോയത്.ലീഗ് എന്നും പ്രയാസമനുഭവിക്കുന്നവർക്കൊപ്പം നിലനിൽക്കുക തന്നെ ചെയ്യും അദ്ധേഹം പറഞ്ഞു.
തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് തിരുവമ്പാടി ടൗണിൽ മണിപ്പൂർ വംശഹത്യക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് നേതൃസംഘം കണ്ട ഹൃദയഭേതകമായ കാഴ്ചകൾ അദ്ധേഹം വിശദീകരിച്ചു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി കെ കാസിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, എ കെ സി സി താമരശ്ശേരി രൂപതാ പ്രസിഡൻ്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈൻ കുട്ടി, മണ്ഡലം യു ഡി എഫ് ചെയർമാൻ എ എം അഹമ്മദ് കുട്ടി ഹാജി, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ യൂനുസ് മാസ്റ്റർ പുത്തലത്ത്, മജീദ് പുതുക്കുടി, കെ പി അബ്ദുറഹിമാൻ, വി എ നസീർ, എ കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സെയ്ദ് ഫസൽ, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു,വനിതാ ലീഗ് ജില്ലാ സെക്രട്ടറി റുഖിയ ടീച്ചർ, കോയ പുതുവയൽ,പിജി മുഹമ്മദ്,സി എ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
പടം,തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് തിരുവമ്പാടി ടൗണിൽ മണിപ്പൂർ വംശഹത്യക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന ഇടി മുഹമ്മദ് ബഷീർ എംപി
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]