സ്വന്തം ലേഖകൻ
തൊടുപുഴ: മണക്കാട്-നെടിയശാലയിൽ ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. മണക്കാട് സ്വദേശി ഡിമൽ മാത്യുവും പിതാവ് മാത്യു അഗസ്റ്റിനുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
ഓടിക്കൊണ്ടിരിക്കെ എൻജിൻ നിന്നുപോയ കാർ വീണ്ടും സ്റ്റാർട്ടു ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോണറ്റിൽ നിന്നു പുക ഉയരുകയായിരുന്നു.
ഇതു കണ്ട് ഇരുവരും കാറിൽ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ വാഹനത്തിന്റെ മുൻഭാഗത്ത് തീ പിടിക്കുകയായിരുന്നു.
ഓടിക്കൂടിയ പ്രദേശവാസികൾ സമീപത്തു നിന്നു വെള്ളം എത്തിച്ച് തീയണച്ചു. കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് തൊടുപുഴയിൽ നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
The post തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ബോണറ്റിൽ നിന്നു പുക ഉയർന്നതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഒഴിവായത് വൻദുരന്തം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]