ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദാല്‍ നദിയില്‍ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിദ്ധ്യം. നദി വൃത്തിയാക്കുന്നതിനിടെയാണ് അപകടകാരിയായ മത്സ്യത്തെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകര്‍ രംഗത്ത് എത്തി.
ജമ്മു കശ്മീരില്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ദാല്‍ തടാകം. ഇവിടെ കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ ലേയ്ക്ക് കണ്‍സര്‍വേഷന്‍ ആന്റ് മാനേജ്മെന് അതോറ്റിയുടെ (എല്‍സിഎംഎ) നേതൃത്വത്തില്‍ തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് മത്സ്യത്തെ കണ്ടെത്തിയത്. ഉടനെ പിടികൂടുകയായിരുന്നു
കൂര്‍ത്ത തലയും കുറുകിയ വാലുമുള്ള മത്സ്യത്തെ ആദ്യം തിരിച്ചറിയാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല. അപൂര്‍വ്വ മത്സ്യമാണെന്ന് കരുതിയായിരുന്നു ഇവര്‍ ഇതിനെ പിടികൂടിയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് ചീങ്കണ്ണി മത്സ്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് മത്സ്യങ്ങള്‍ക്കും സമാനരീതിയില്‍ മനുഷ്യര്‍ക്കും ഏറെ അപകടകരമാണ് ഈ മത്സ്യത്തിന്റെ സാന്നിദ്ധ്യം.
വടക്കന്‍ അമേരിക്കയിലാണ് സാധാരണയായി ഈ മത്സ്യത്തെ കാണാന്‍ സാധിക്കുക. ഭോപ്പാല്‍, കേരളം എന്നിവിടങ്ങളിലെ ചില നദികളിലും നേരത്തെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മത്സ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ചീങ്കണ്ണി മത്സ്യങ്ങള്‍ എന്ന് എല്‍സിഎംഎ ഗവേഷകന് ഡോ. ഷഫീഖ് പീര്‍ പറഞ്ഞു.
ദാല്‍ നദിയില്‍ മീന്‍ എങ്ങനെ എത്തി കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇതില്‍ ആശങ്കയുണ്ട്. ഇവ നദിയില്‍ വളര്‍ന്നാല്‍ നമ്മുടെ മത്സ്യങ്ങളുടെ അവസ്ഥ എന്താകും?. ചെറു മത്സ്യങ്ങളെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. മത്സ്യങ്ങള്‍ക്ക് മാത്രമല്ല കടല്‍ ജീവികള്‍ക്കും ഇവ സര്‍വ്വനാശം വരുത്തും. മത്സ്യത്തെ കണ്ടെത്തിയതിന് പിന്നാലെ നദിയില്‍ തിരച്ചില്‍ നടത്തി. കൂടുതല്‍ മത്സ്യങ്ങള്‍ ഉണ്ടോയെന്നകാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആരോ മനപ്പൂര്‍വ്വം മീനിനെ കൊണ്ടിട്ടുവെന്നാണ് കരുതുന്നതെന്നും പീര്‍ വ്യക്തമാക്കി.
The post കശ്മീരിലെ ദാല്‍ നദിയില്‍ അപകടകാരിയായ ചീങ്കണ്ണി മത്സ്യം; ആശങ്കയോടെ ഗവേഷകര്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]