
രാഷ്ട്രീയ ലേഖകൻ
ബംഗളൂരു: കയ്യിലിരുന്ന ഭരണം നഷ്ടമായ കർണ്ണാടകയിൽ കോൺഗ്രസ് കിതയ്ക്കുമ്പോൾ, കാൽചുവട്ടിലെ മണ്ണ് നഷ്ടമായില്ലെന്ന അശ്വാസത്തിൽ എച്ച്.ഡി കുമാരസ്വാമിയും ജനതാദള്ളും. കഴിഞ്ഞ തവണ നേടിയ 40 സീറ്റ് എന്ന പരിധി കടന്ന കുമാരസ്വാമിയും സംഘവും ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം മറുന്നു കഴിഞ്ഞു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നു ഉറപ്പായതോടെ കിംഗ് മേക്കാറാകാം എന്ന സാധ്യത നഷ്ടമായെങ്കിലും, കർണ്ണാടകയിൽ ഇനിയും പ്രതീക്ഷ ബാക്കിയുണ്ടെന്നാണ് ദൾ സംഘം നൽകുന്ന സൂചന.
2013 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തേയ്ക്ക് ഒതുക്കപ്പെട്ട ജനതാദൾ നേടിയത് 40 സീറ്റ് മാത്രമായിരുന്നു. പിന്നീട് വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ദളിന് 15 സീറ്റ് മാത്രമാണ് നേടാനായത്. ബിജെപി വൻ നേട്ടമുണ്ടാക്കിയപ്പോൾ കാഴ്ചക്കാരുടെ റോൾ മാത്രമായിരുന്നു അന്ന് ഇവിടെ ജനതാദള്ളിന്. അതിനു മുൻപ് യദ്യൂരിയപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ നിയമസഭാ മന്ദിരത്തിലെ അധികാര കസേരയെ നോക്കി നിൽക്കാൻ മാത്രമായിരുന്നു കുമാരസ്വാമിക്കും സംഘത്തിനുമുള്ള വിധി.
എന്നാൽ, ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ രഹസ്യമായെങ്കിലും ബിജെപിയുമായി അടുപ്പം സ്ഥാപിച്ച കുമാരസ്വാമിയും ജെഡിഎസും ശക്തമായി തിരിച്ചു വരികയായിരുന്നു. വോട്ടെണ്ണുന്നതിനു മുൻപുള്ള എക്സിറ്റ്പോൾ ഫലങ്ങളിൽ ആർക്കും ്വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നു വന്നതോടെ ജനതാദള്ളിന്റെയും കുമാരസ്വാമിയുടെയും നീക്കങ്ങൾ ഏറെ നിർണ്ണായകമായിരുന്നു. എന്നാൽ, ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതോടെ കുമാരസ്വാമിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു. എങ്കിലും, കഴ്ിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാനായതിന്റെ അശ്വാസത്തിൽ കുമാരസ്വാമിയ്ക്കും സംഘത്തിനും കൂടുതൽ ശക്തമായി 2019 ലേയ്ക്കു നോക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]