
ലണ്ടൻ; ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാൻ ലളിത് മോദി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പങ്കുവച്ചത്. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറും ഓക്സിജൻ സഹായത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കോവിഡ് ബാധിച്ചത്. ഇതിനു പിന്നാലെ ഇൻഫ്ലുവെൻസയും ന്യുമോണിയയും പിടിപെട്ടു. മൂന്നാഴ്ചയോളം രോഗവുമായി മല്ലിട്ടു. ഒടുവിൽ എയർ ആംബുലൻസിൽ രണ്ടു ഡോക്ടർമാരുടെയും മകന്റെയും സഹായത്തോടെ ലണ്ടനിൽ തിരിച്ചെത്തി. ഇപ്പോഴും 24 മണിക്കൂറും ഓക്സിജൻ സഹായത്താലാണ് കഴിയുന്നത്.’–ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും രോഗവിവരവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
The post <br>‘രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ്, പിന്നാലെ ന്യുമോണിയ’; 24 മണിക്കൂർ ഒക്സിജൻ സഹായത്തിൽ ലളിത് മോദി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]