
തിരുവനന്തപുരം∙ വാഹനങ്ങളില്‍ ബോര്ഡുപയോഗിക്കാവുന്ന ഔദ്യോഗിക പദവികള്‍ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പുറമേ ഔദ്യോഗിക ബോര്‍ഡ് വയ്ക്കുന്നതിനുള്ള അധികാരം സ്പെഷല്‍ സെക്രട്ടറിക്ക് മുകളിലായി പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്.
സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോർ വാഹനവകുപ്പിന്റെ കൈവശമില്ല. സർക്കാർ വാഹനങ്ങള്‍ പ്രത്യേക സീരിയസിൽ രജിസ്റ്റർ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാൻ കഴിയാത്തത്. മൂന്നു തരത്തിലാണ് പുതിയ നമ്പർ സീരിയസ് ക്രമീകരിക്കാൻ ശുപാർശ തയ്യാറാക്കിയിരിക്കുന്നത്.
ഇതു കൂടാതെ വാഹനങ്ങള്‍ക്ക് പ്രത്യേക സീരീസും കൊണ്ടു വരുന്നുണ്ട്. നിലവില്‍ കെഎല്‍ 15 കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ള നമ്പരാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കിനി കെഎല്‍ 15 എഎയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെഎല്‍ 15 എബിയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് കെഎല്‍ 15 എസിയും ആയിരിക്കും. ഇതിനായി മോട്ടര്‍ വാഹനചട്ടം ഭേദഗതി ചെയ്യും.
The post സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ സീരീസ്; ബോര്‍ഡ് ദുരുപയോഗം തടയാന്‍ നീക്കം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]