
കുടരഞ്ഞി; കുടരഞ്ഞി
പുഷ്പഗിരിക്ക് സമീപം മാങ്കയത്ത് തടി കയറ്റിവന്ന വാഹനത്തെ മറ്റൊരു വാഹനമിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ തടി വണ്ടി സംസാരിച്ചുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി വാഹന അപകടത്തിൽ ഒരാൾ മരിക്കുകയും.
5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന് വൈകുന്നേരമായിരുന്നു അപകടം .
കൂമ്പാറ ഭാഗത്ത് നിന്നും തടി കയറ്റി വരുകയായിരുന്ന
പിക്കപ്പിൻ്റെ പിന്നിൽ ടിപ്പർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.
അപകടസമയത്ത് വഴിയരികിൽ സംസാരിച്ച് നിന്നിരുന്ന സംഘത്തിൽ പെട്ട പ്രദേശവാസിയായ കളത്തിപ്പറമ്പിൽ മാത്യൂവാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മകൻ സാൻ്റി, പുളിമൂട്ടിൽ ജോണി,ആശാരിപറമ്പിൽ ബാബു എന്നിവർക്കും പിക്കപ്പ് ഡ്രൈവർ,ക്ലിനർ എന്നിവർക്കും പരിക്കേറ്റു.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]