
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യത്തിന്റെ എഴുപത്തിയാറാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്കായി കോട്ടയം ജില്ലാ പോലിസ് ഒരുങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ പരിശോധനകളാണ് ജില്ലാ പോലീസ് നടത്തിവരുന്നത് . ബസ്റ്റാൻഡുകൾ, റെയിൽവേസ്റ്റേഷനുകൾ, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ ഉള്‍പ്പെട്ട പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്.
കൂടാതെ ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും പ്രത്യേകം സുരക്ഷാ പരിശോധനകള്‍ നടത്തിവരികയാണ്. വാഹന പരിശോധനക്ക് പുറമേ മഫ്ടി പോലീസിനെയും ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച QRTടീമിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗതാഗത നിയന്ത്രണങ്ങൾക്കും മറ്റുമായി 300 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലയില്‍ രാവിലെ 8. 25 മുതൽ ആരംഭിക്കുന്ന സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ 9 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും.നാളെ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾക്കായി ജില്ലാ പോലീസ് എല്ലാവിധ സുരക്ഷാ സജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]