
ഇന്ത്യ 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു. ബ്യുട്ടി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ആപ്പ് ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ്, അടക്കമുള്ള ആപ്പുകൾ ആണ് നിരോധിച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ദേശിയ സുരക്ഷയും, വ്യക്തി സ്വകാര്യതയും സംരക്ഷിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് കൂടുതൽ ആപ്പുകൾ നിരോധിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബറിൽ പബ്ജി, ലുഡോ അടക്കമുള്ള 118 ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ ജൂണിലും നിരോധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]