പൊന്നാനിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. ഫെബ്രുവരി 26ന് പഠനയാത്ര നടത്തും. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ അമ്പതോളം പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാവുക.
നിലവില്‍ കൊച്ചിയില്‍നിന്നും ബേപ്പൂരില്‍ നിന്നുമാണ് ലക്ഷദ്വീപിലേക്ക് സര്‍വിസുള്ളത്. ഇവിടങ്ങളില്‍നിന്ന് ലക്ഷദ്വീപിലെത്തുന്നതിനേക്കാള്‍ സമയലാഭം പൊന്നാനിയില്‍നിന്ന് ഉണ്ടെന്നാണ് കണ്ടെത്തല്‍. പൊന്നാനിയില്‍നിന്ന് കവരത്തി ദ്വീപിലേക്ക് 194 നോട്ടിക്കല്‍ മൈല്‍ ദൂരവും ആന്ത്രോത്ത് ദ്വീപിലേക്ക് 124 നോട്ടിക്കല്‍ മൈല്‍ ദൂരവുമാണുള്ളത്.
പൊന്നാനിയില്‍നിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചും തീര്‍ഥാടന ടൂറിസമാണ് ആദ്യഘട്ടത്തില്‍ ആലോചനയിലുള്ളത്. ഇതിനായി പൊന്നാനി തീരത്ത് ഫ്ലോട്ടിങ് ജെട്ടി നിര്‍മിക്കും. 2016ല്‍ പൊന്നാനിയിലെ സാമൂഹിക പ്രവര്ത്തകൻ പദ്ധതിയുടെ നിര്‍ദേശം അന്നത്തെ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
ആദ്യഘട്ടമെന്ന നിലയിലാണ് വിവിധ മേഖലയിലുള്ളവരെ ചേര്‍ത്ത് പഠനയാത്ര നടത്തുന്നത്. യാത്രയുടെ ഭാഗമായി എം.പിയും എം.എല്‍.എയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്തയക്കും. പൊന്നാനിയില്‍ കപ്പല്‍ അടുപ്പിക്കുന്നതിനായി ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്തും. ദ്വീപിലേക്ക് സഞ്ചാരപാത തുറക്കുന്നതോടെ ടൂറിസം രംഗത്ത് ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]