ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടം ന്യൂഡല്‍ഹി: ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. ഒപ്പം ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട
വോട്ടെടുപ്പും ഇന്ന് നടക്കും. ഗോവ, ഉത്തരാഘണ്ഡ് സംസ്ഥാനങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലേക്കും ഇന്നാണ് വോട്ടെടുപ്പ്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി നിറഞ്ഞ 55 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒന്‍പത് മണ്ഡലങ്ങളില്‍ പകുതിയിലേറെയും മുസ്ലീം വോട്ടര്‍മാരാണ്.
14 മണ്ഡലങ്ങളില്‍ ആകെ വോട്ടര്‍മാരില്‍ 40 ശതമാനത്തോളമാണ് മുസ്ലീം വോട്ടര്‍മാര്‍. 2017ല്‍ ഈ 55 മണ്ഡലങ്ങളില്‍ 38ലും ബി.ജെ.പി വിജയിച്ചപ്പോള്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താന്‍ കഴിഞ്ഞത്.
എസ്.പിയുടെ ശക്തി കേന്ദ്രമായി വിലയിരുത്തപ്പെടുന്നവയാണ് ഈ മണ്ഡലങ്ങൾ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]