
പാരമ്ബര്യം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പറയുന്നു.
ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ക്ഷീണം, ഭാരം കുറയുക എന്നിവ പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ്. യുവാക്കള്‍ക്കിടയില്‍ പ്രമേഹം പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…
ഒന്ന്…
ഉയര്‍ന്ന പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് പ്രമേഹത്തിന് കാരണമായേക്കും.
രണ്ട്…
പുകവലി ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു. തുടര്‍ന്ന് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാം. പുകവലി ഉപേക്ഷിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.
മൂന്ന്…
ശാരീരികമായി സജീവമായിരിക്കുകയും ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും 30 മിനുട്ട് നടത്തം, നീന്തല്‍, സൈക്ലിംഗ്, യോഗ തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കണം.
നാല്…
മധുരവും കാര്‍ബോ അടങ്ങിയ ആഹാരവും കുറയ്ക്കുന്നത് പ്രമേഹത്തെ തടയും. പ്രോട്ടീന്‍ , ഫൈബര്‍ എന്നിവ അടങ്ങിയ ബാലന്‍സ് ഡയറ്റ് ശീലമാക്കുക.
അഞ്ച്…
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തിലെ മതിയായ അളവില്‍ നാരുകള്‍ ഇന്‍സുലിന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയും.
The post യുവാക്കള്‍ക്കിടയിലെ പ്രമേഹം, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]