
സ്വന്തം ലേഖകൻ
ഡൽഹി: സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളില്‍ വൈദ്യുതി ലഭിച്ചില്ല. ദേഷ്യത്തിൽ യാത്രക്കാര്‍ ടി.ടി.ഇയേയും സഹായിയേയും ശുചിമുറിയില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം. ടിടിഇ ഹരീഷ് ചന്ദ്ര യാദവിനെയും മറ്റൊരു ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്.
ടിടിഇയെ സംഭവം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞ് പ്രശ്നത്തിന് പരിഹാരമില്ലാതായതോടെയാണ് ടി.ടി.ഇയെ പിടികൂടി ശുചിമുറിയില്‍ പൂട്ടിയിട്ടത്. രണ്ട് കോച്ചുകളിലെ എ.സി തകരാറിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അലിഗഡ് ജംഗ്ഷനില്‍ ട്രെയിൻ നിര്‍ത്താത്തതിനാലാണ് യാത്രക്കാര്‍ ക്ഷുഭിതരായത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയതോടെ ടി.ടി.ഇയെ മോചിപ്പിച്ചു.
ദില്ലി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിപൂരിലേക്ക് പോകുകയായിരുന്ന സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിൻ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എ.സിയും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്ന് ടി.ടി.ഇയോട് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ, ക്ഷുഭിതരായ യാത്രക്കാര്‍ ടി.ടി.ഇയോടെ കയര്‍ക്കുകയും ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.
പിന്നീട് പുലര്‍ച്ചെ ഒന്നോടെ തുണ്ട്ല സ്റ്റേഷനില്‍ ട്രെയിൻ രണ്ട് മണിക്കൂറിലേറെ നിര്‍ത്തിവെച്ച് പരിശോധിക്കുകയും എൻജിനീയര്‍മാരുടെ സംഘം തകരാര്‍ പരിഹരിക്കുകയും യാത്ര തുടരുകയും ചെയ്തു. പ്രശ്നങ്ങളെ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ വൈകിയാണ് ട്രെയിൻ ലക്ഷ്യസ്ഥലത്തെത്തിയത്.
The post സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളില്‍ വൈദ്യുതി ലഭിച്ചില്ല; ടി.ടി.ഇയെ സംഭവം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞും പ്രശ്നത്തിന് പരിഹാരമില്ലാതായതോടെ ക്ഷുഭിതരായ യാത്രക്കാര്‍ ടി.ടി.ഇയേയും സഹായിയേയും ശുചിമുറിയില്‍ പൂട്ടിയിട്ടു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]