
സ്വന്തം ലേഖകൻ
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ വസ്തുവകകളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. വേദനിലയത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുകായണ് സർക്കാർ.
ചെന്നൈ പോയ്സ്ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വേദനിലയത്തിൽ നിന്നും വരുന്ന വാർത്തകൾ ആരെയും അമ്പരിപ്പിക്കുന്നവയാണ്. നാലര കിലോ സ്വർണം, 600 കിലോയിലധികം വെള്ളി, 11 ടെലിവിഷൻ.
110 റഫ്രിജറേറ്ററുകൾ. 30 എയർ കണ്ടീഷനറുകൾ, 29 ടെലിഫോണുകൾ, 10,438 സാരികൾ, നൂറിലധികം സൗന്ദര്യ വർധക വസ്തുക്കൾ, ഒമ്പതിനായിരത്തോളം പുസ്തകങ്ങൾ തുടങ്ങിയവയാണ് സർക്കാർ പുറത്തുവിട്ട കണക്കിലുള്ളത്.
വേദനിലയം സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയുള്ള വസ്തുക്കളുടെ കണക്കെടുത്തത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപക്കും ദീപക്കിനും 67 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് വേദനിലയം ഏറ്റെടുത്തത്.
ഇത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള നീക്കങ്ങളും സജീവമാണ്. എന്നാൽ ഈ വസ്തുക്കൾ അനന്തരാവകാശികൾക്ക് നൽകുന്നതിനെ ആന്റി കറപ്ഷൻ ബ്യൂറോ ശക്തമായി എതിർത്തു.
സ്വത്തുക്കൾ സമ്പാദിച്ചത് അനധികൃതമായതിനാൽ പരമ്പാരഗത സ്വത്തുപോലെ കൈമാറാനാകില്ലെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം.
ഈ വാദം അംഗീകരിച്ചാണ് ഹർജി പ്രത്യേക കോടതി തള്ളിയത്. നേരത്തെ ജയലളിതയുടെ അനന്തരാവകാശികളായി ദീപയെയും ദീപക്കിനെയും അംഗീകരിച്ചിരുന്നു.
അതേ സമയം ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തതക്കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടത്.
ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇവര്‍ നാലു പേരും വിചാരണ നേരിടണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മീഷന് തമിഴ്നാട് നിയമസഭയില്‍ വച്ചു. ജയലളിതയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
മരണത്തിനു പിന്നിലെ ദുരൂഹതകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീംകോടതി അനുമതിയോടെയായിരുന്നു അന്വേഷണ തീരുമാനം.
ആരോഗ്യ നില മോശമായതിനെത്തുടര്‍ന്നു 2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിനു ജയലളിത അന്തരിച്ചു.
The post നാലര കിലോ സ്വർണം, 600 കിലോ വെള്ളി, പതിനായിരം സാരികൾ; തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേദനിലയത്തിൽ നിന്നുള്ള വസ്തുക്കളുടെ കണക്ക് ആരേയും അമ്പരപ്പിക്കുന്നത് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]