
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്.
പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവരിൽ ഭരണപക്ഷ എംഎൽഎമാരുടേയും മന്ത്രിമാരുടേയും പെഴ്സണൽ സ്റ്റാഫും ഉണ്ടായിരിന്നു.
അവരെ ഒഴിവാക്കിയാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷ എംഎൽഎമാർക്കും നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]