
കിയവ്: യുദ്ധത്തിനിടെ റഷ്യൻ സൈനികർ വീടുകൾ കൊള്ളയടിക്കുകയും ലൈംഗികാതിക്രമം നടത്തുകയാണെന്നും യുക്രെയ്ൻ വിദേശകാര്യ സഹ മന്ത്രി എമിൻ ധപറോവ. റഷ്യൻ സൈനികർ അവരുടെ ഭാര്യമാരെയും അമ്മമാരെയും വിളിച്ച് നടത്തിയ സംഭാഷണങ്ങൾ ചോർത്തിയ വിവരമാണ് ഇന്ത്യ സന്ദർശിക്കവെ എമിൻ വെളിപ്പെടുത്തിയത്.
വീട്ടു സാധനങ്ങൾ മോഷ്ടിക്കുകയാണെന്നും ചിലപ്പോൾ ടോയ്ലറ്റ് പാത്രങ്ങൾ പോലും മോഷ്ടിക്കേണ്ടി വന്നതായും സംഭാഷണങ്ങളിലുണ്ട്. കൂടാതെ, ലൈംഗിക അതിക്രമങ്ങളും സൈനികർ നടത്തുന്നതായി എമിൻ പറഞ്ഞു.
അമ്മയുടെ മുന്നിൽ 11 വയസുള്ള ഒരു ആൺകുട്ടി പീഡിപ്പിക്കപ്പെട്ടു. അവന്റെ സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി -അവർ വിവരിച്ചു.
ഞങ്ങൾ ഒരു യുദ്ധത്തെ അഭിമുഖീകരിക്കുകയാണ്. എന്റെ സന്ദർശനം സൗഹൃദത്തിന്റെ അടയാളമാണ്.
ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് പരസ്പര സഹകരണം ആവശ്യമാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരെ കിയവിലേക്ക് സ്വാഗതം ചെയ്യുന്നു -മന്ത്രി പറഞ്ഞു.
യുക്രെയ്നിൽ നടത്തുന്ന അധിനിവേശത്തിൽ റഷ്യൻ സൈനികർ ലൈംഗികാതിക്രമം നടത്തുന്നുണ്ടെന്ന് കഴിഞ്ഞ വർഷം യു.എൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ പറഞ്ഞിരുന്നു. The post റഷ്യൻ സൈനികർ ടോയ്ലറ്റ് പാത്രങ്ങൾ പോലും മോഷ്ടിക്കുന്നു -യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]