
തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 1960 ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത (തടയല്‍) നിയമം, എ.ബി.സി ( ഡോഗ്സ് 2001) ചട്ടങ്ങള്‍ എന്നിവയില്‍ ഫലപ്രദമായ ഭേദഗതികള്‍ കൊണ്ടുവരുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി തദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്. വാക്സിനേഷന് കൊണ്ടു മാത്രം തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാനാവില്ലെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.1960 ലെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത (തടയല്‍) നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം ‘ പേവിഷബാധയേറ്റ നായ്ക്കളെയും എ.ബി.സി. റൂള്‍ 2001 ചട്ടം (9) പ്രകാരം മാരക മുറിവേറ്റതും ഭേദമാകാത്ത അസുഖങ്ങളുമുള്ള നായകളെയും മാത്രമേ കൊല്ലാന്‍ വ്യവസ്ഥയുള്ളു. ഈ നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]