
കൊച്ചി: ഒന്നിനോടും പ്രതികരിക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വേസ്റ്റെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. തീപ്പിടിത്തമുണ്ടായ ബ്രഹ്മപുരം സന്ദര്‍ശിക്കാനോ ജനങ്ങളോട് പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം സന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുധാകരന്.
‘വിദേശരാജ്യങ്ങളില്‍ പോയി മാലിന്യസംസ്കരണത്തെക്കുറിച്ച് പഠിച്ച മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തില്‍ നിശബ്ദനാണ്. ഒന്നിനും ഉത്തരമില്ലാത്ത കേരളത്തിന്റെ വളരെ ദുര്‍ബലനായ മുഖ്യമന്ത്രിയായി പിണറായി വിജയന് വേസ്റ്റിന്റെ കൂട്ടത്തിലേക്ക് കടന്നു പോകുകയാണ്’- കെ. സുധാകരന് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഇത്തരമൊരു അപകടത്തിന് വഴിയൊരുക്കിയവര്ക്കെതിരെ ശരിയായ രീതിയില്‍ അന്വേഷണം നടത്തണം. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]