
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു.
അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (45*), മാർനസ് ലബുഷെയ്ൻ (22*) എന്നിവരാണ് ക്രീസിൽ.
അവസാന ദിവസമായ ഇന്ന് ആസ്ട്രേലിയയെ ചെറിയ സ്കോറിൽ മടക്കി ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കളി ജയിക്കാനാണ് ഇന്ത്യൻ ശ്രമം.
എന്നാൽ, സ്പിന്നർമാർ തുടക്കം മുതൽ കിണഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ആഘാതമേൽപ്പിക്കാനായിട്ടില്ല. പ്രതിരോധമതിൽ തീർക്കുന്ന ട്രാവിസ് ഹെഡും വൺഡൗൺ ബാറ്റർ മാർനസ് ലബൂഷെയിനും അർദ്ധസെഞ്ച്വറി കൂട്ടുകേട്ടോടെ ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നു.
നാലാം ടെസ്റ്റിൽ ജയം പിടിക്കാനായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഇന്ത്യ ഉറപ്പാക്കാം. എന്നാൽ, എന്തു വില കൊടുത്തും ഇന്ത്യൻ പടയോട്ടം തടഞ്ഞുനിർത്തുകയെന്നതാണ് ഓസീസ് ലക്ഷ്യം. പാറ്റ് കമിൻസ് നായകത്വം വഹിച്ച ആദ്യ രണ്ടു ടെസ്റ്റും ജയിച്ച ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫിക്കരികെയാണ്. കളി സമനിലയിലായാലും 2-1 എന്ന സ്കോറുമായി പരമ്പര ജേതാക്കളാകും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]