
സ്വന്തം ലേഖകൻ
കോട്ടയം : എരുമേലിയിൽ പോലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു. വലിയമ്പലം, കൊരട്ടി ജംഗ്ഷൻ,എരുമേലി ബസ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ കേബിളുകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ കട്ട് ചെയ്തത്.
കേബിളുകൾ ഇലക്ട്രിസിറ്റി പോസ്റ്റിലൂടെ വലിച്ചുവെന്ന് പറഞ്ഞാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഈ അതിക്രമം കാണിച്ചത് .
ഇതോടെ പ്രതിസന്ധിയിലായത് പാവം പോലീസുകാരാണ്.
ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ മണ്ഡലകാലമായാൽ ഭക്ത ജനത്തിരക്കേറെയാണ്. ജാതിമതഭേദമന്യേ നടക്കുന്ന എരുമേലി പേട്ടതുള്ളലിനും ചടങ്ങുകൾക്കുമായി ലക്ഷങ്ങളാണ് എരുമേലിയിലെത്തുന്നത്. മണ്ഡല കാലം കഴിഞ്ഞാൽ എല്ലാ മയലാളമാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ എരുമേലിയിൽ അയപ്പഭക്തരുടെ തിരക്കാണ്.
ഇവരെയൊക്കെയും നിരീക്ഷിക്കുന്നതിന് എളുപ്പമാർഗം എന്ന രീതിയിലാണ് ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
മണ്ഡലകാലം പൂർത്തിയായാലും എരുമേലിയിൽ ഭക്തജന തിരക്ക് ഒഴിയാറില്ല. രണ്ടു പോലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുവാൻ ഇവിടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർക്ക് ഇരുട്ടടി പോലെയാണ് സിസിടിവി ക്യാമറകളുടെ കേബിളുകൾ കെഎസ്ഇബി കട്ട് ചെയ്തത്. ഈ അതിക്രമത്തിനെതിരെ വ്യക്തമായ മറുപടി നൽകാൻ ഇതുവരെയും കെഎസ്ഇബി തയ്യാറായിട്ടില്ല.
കെഎസ്ഇബിക്ക് എന്നുമുതലാണ് ഇത്രയും ശുഷ്കാന്തി വന്നതെന്ന് ആർക്കും അറിയില്ല. നാടുനീളെ കേബിളുകളിൽ കുരുങ്ങി അപകടം നടന്നിട്ടും, സ്വകാര്യ സ്ഥാപനങ്ങളുടെ കേബിളുകൾ പോസ്റ്റുകളിൽ കുരുങ്ങി മറിഞ്ഞിട്ടും എരുമേലിയിൽ കാണിച്ച ഈ ശുഷ്കാന്തിയൊന്നും ആരും കണ്ടില്ല.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]