യുവാവ് നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിയത് മണിക്കൂറുകളോളം ഇയാൾക്ക് എന്ത് പറ്റിയെന്നറിയാതെ പരിഭ്രാന്തിയിലായ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തേണ്ടി വന്നു.
കുറ്റ്യാടി-പേരാമ്ബ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപം അതിവേഗത്തില്‍ വന്ന കാര്‍ പെട്ടന്ന് നിർത്തി .പിന്നീട് മണിക്കൂറുകളോളം കാർ അവിടെത്തന്നെ കിടക്കുന്നു. എന്താണ് എന്ന് സംശയം തോന്നിയ നാട്ടുകാര്‍ കാറിനടുത്ത് വന്ന് പരിശോധന നടത്തി. ഒരു യുവാവ് കാറിനുള്ളില്‍ കിടന്നുറങ്ങുന്നു. ഇയാളെ ഉണര്‍ത്താന്‍ നാട്ടുകാര്‍ പല ശ്രമങ്ങളും നടത്തി. എന്നാല്‍ യുവാവ് എണീറ്റില്ല.
ഉറക്കത്തിൽ സീറ്റില്‍ നിന്നും യുവാവ് മറിഞ്ഞു വീണു. എന്നിട്ടും ഉറക്കത്തില്‍ നിന്ന് എണീറ്റില്ല. അവസാനം നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിരമറിയിച്ചു. ഏകദേശം 11 മണിയോടെ ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. കാറിന്റെ ഡോര്‍ മുറിക്കാന്‍ തീരുമാനിച്ചു. ഇതിനു തൊട്ട് മുൻപ് എല്ലാവരും ചേര്‍ന്ന് കാര്‍ ശക്തമായി ഒന്ന് കുലുക്കി. ഉടനെ യുവാവ് ചാടിയെണീറ്റു.
ഒന്നുമറിയാത്ത യുവാവ് ഡോര്‍ തുറന്ന് എന്താ ഇത്ര ആളും ബഹളവും എന്ന് ആലോചിച്ച് നിക്കുന്നത് ആണ് കാണാൻ പറ്റിയത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരന് കൂത്താളി മൂരികുത്തിയിലെ ആദിലാണ് കാറിൽ ഉണ്ടായിരുന്നത്. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടിയായിരുന്നു ഇദ്ദേഹത്തിന്. ജോലി കഴിഞ്ഞ് മടങ്ങവെ ഉറക്കം വല്ലാതെ വന്നപ്പോള്‍ ഉടനെ കാര്‍ നിര്‍ത്തി ഉറങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]