ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെതിരെ കോണ്‍ഗ്രസ്.
കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു. ഇത് അപലപനീയമായ തീരുമാനമാണ്.
നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും സിങ്വി പറഞ്ഞു. അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി 2012ല്‍ നടത്തിയ പ്രസ്താന ചൂണ്ടിക്കാട്ടിയായിരുന്നു സിങ്വിയുടെ വിമര്‍ശനം.
വിരമിക്കുന്നതിന് മുമ്പുള്ള ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളില്‍ സ്വാധീനമുണ്ടാകുമെന്നും അത് ജുഡീഷ്യറിക്ക് ഭീഷണിയാണെന്നുമായിരുന്നു ജയ്റ്റ്ലി പറഞ്ഞത്. The post ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ സമീപനം: കോണ്‍ഗ്രസ് appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

