
കൊച്ചി: കളമശേരിയില്‍ റെയ്ഡില്‍ പഴകിയ കവര്‍ പാല് പിടിച്ചെടുത്തു. കളമശേരി നഗരസഭ നടത്തിയ റെയ്ഡില്‍ 100 കവര്‍ പഴകിയ പാലാണ് പിടിച്ചെടുത്തത്.
കളമശേരിയില്‍ തന്നെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടിച്ചിരുന്നു. കളമശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയുമധികം പഴകിയ ഇറച്ചി പിടികൂടിയത്. ഇതിന് പിന്നാലെ പഴകിയ കവര്‍ പാല് ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കളമശേരി നഗരസഭ പരിധിയില്‍ നിന്ന് തന്നെ 100 കവര്‍ പഴകിയ പാല് പിടിച്ചെടുത്തത്.
ഷാര്‍ജ ഷെയ്ക്ക്, ലെസി എന്നിവ നിര്‍മ്മിക്കാനായി സൂക്ഷിച്ചിരുന്ന പാലാണ് പിടിച്ചെടുത്തത്. ദേശി കുപ്പ, മോമോ സ്ട്രീറ്റ്, ഫലൂ ഡേയ്സ്, സര്‍ബത്ത് വാലാ, ഡെയ്ലി മീറ്റ് എന്നി കടകള്‍ക്ക് കളമശേരി നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്കി.
The post പഴകിയ ഇറച്ചിക്ക് പിന്നാലെ പാലും, 100 പഴകിയ കവര്‍ പാല് പിടിച്ചെടുത്തു; കൊച്ചിയില്‍ വ്യാപക പരിശോധന<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]