
കൊച്ചി: ആഢംബര ജീവിതത്തിലും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി മയക്കുമരുന്ന് വില്‍പ്പനയിലേര്‍പ്പെട്ട സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്സി (20) ആണ് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്. നോര്‍ത്ത് എസ്ആര്‍എം റോഡിലെ ഫഌറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയും പിടികൂടി.
ഏവിയേഷന്‍ കോഴ്സ് പഠിക്കാനാണ് ബ്ലെയ്സി കൊച്ചിയിലെത്തുന്നത്. പഠനത്തോടൊപ്പം തന്നെ സ്പായിലും പിന്നീട് മറ്റ് പല സ്ഥാപനങ്ങളിലും ജോലി നോക്കി. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയും വേഷമിട്ടിട്ടുണ്ട്.
ആഡംബര ജീവിതത്തിന് പണം തികയാതെ വന്നതോടെ പഠനം നിര്‍ത്തുകയും, എളുപ്പം പണം സമ്പാദിക്കാനായി മയക്കു മരുന്ന് വില്‍പ്പനയിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും എക്സൈസ് അധികൃതര്‍ പറയുന്നു. രാത്രിയിലായിരുന്നു പ്രധാനമായും കച്ചവടം.
പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് നല്‍കിയിരുന്നതെന്ന് ബ്ലെയ്സി എക്സൈസിനോട് പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
The post ആഢംബര ജീവിതത്തിന് പണമില്ല, മയക്കുമരുന്ന് വില്‍പ്പന; സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]