
സ്വന്തം ലേഖകൻ
കളമശ്ശേരി:എറണാകുളത്ത് ഹോട്ടലുകളില്‍ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തില്‍ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും
കടയുടമക്കെതിരെ സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കും.
കളമശ്ശേരിയില്‍ ആണ് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്.
പാലക്കാട് സ്വദേശി ജുനൈസിന്റേതാണ് സ്ഥാപനം. ജുനൈസ് ഏതാനും വര്‍ഷമായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്ന് മാറ്റിയിടുന്ന ചത്തകോഴി, വൈകല്യം വന്ന് മാറ്റിയിടുന്നവ എന്നിവ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്.
ചെക്ക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാന്‍ ട്രെയിന്‍ മാര്‍ഗമാണ് തമിഴ്നാട്ടില്‍ നിന്ന് ഇറച്ചി കേരളത്തില്‍ എത്തിക്കുന്നത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന.
The post പഴകിയ ഇറച്ചി പിടികൂടിയ സംഭവം :കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ;കടയുടമക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]