
സ്വന്തം ലേഖകൻ
പാലക്കാട് : മംഗലം ഡാമിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ പുലിയെ കൊന്നതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് ഓടന് തോട് റബർ തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഇരുമ്പ് ദണ്ഡ് വെച്ച് നെഞ്ചിൽ അടിച്ചതായാണ് സംശയം. കാലിൽ അടിയേറ്റ മുറിവുണ്ട്. അന്വേഷണം വഴിതെറ്റിക്കാനായി പുലിയുടെ ജഡത്തിന് സമീപം മുള്ളൻപന്നിയുടെ മുള്ളുകൾ ഇട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. പുലിയെ വിഷം വച്ച് കൊന്നതിനുശേഷം ശരീരത്തിൽ മുറിവുണ്ടാക്കിയാതാണെന്നാണ് സംശയിക്കപ്പെടുന്നത്.
രാസ പരിശോധന ഫലം വന്നാൽ മാത്രേ ഇക്കാര്യത്തിൽ വ്യക്തത കൈവരു. നേരത്തെ ഈ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. നെന്മാറയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. രണ്ട് വയസ്സ് പ്രായമുള്ള ആൺപുലിയുടെ ജഡം ടാപ്പിംഗ് തൊഴിലാളികളാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തെ പഴക്കം ജഡത്തിനുണ്ടായിരുന്നു.
ടാപ്പിങ് തൊഴിലാളിയായ രാധാകൃഷ്ണനാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. പുലിയുടെ അടിവയറിന്റെ ഭാഗത്ത് തൊലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇതും മൃഗം കടിച്ചുവലിച്ചതല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് തൊലിയുരിഞ്ഞെടുക്കാൻ ശ്രമിച്ചതായും വനപാലകർ സംശയിക്കുന്നുണ്ട്. തുടരന്വേഷണത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂവെന്ന് നെന്മാറ ഡി.എഫ്.ഒ. കെ. മനോജ് പറഞ്ഞു. മുറിഞ്ഞ കാലിന്റെ മുകൾഭാഗത്ത് ദശയും തോലും ഉണ്ടായിരുന്നില്ല. മുറിഞ്ഞുപോയ കാലിന്റെ ഭാഗം സമീപത്തുനിന്നു കണ്ടെത്തി. ജഡം കണ്ടെത്തുമ്പോൾ, പുലി ചത്തത് 48 മണിക്കൂറിനുള്ളിലാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]