
സ്വന്തം ലേഖകൻ
ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലർ പുറത്തെത്തി 24 മണിക്കൂറിനുള്ളിൽ 13 മില്യണിൽപ്പരം കാഴ്ചക്കാരും 258K ലൈക്കുമാണ് യൂട്യൂബിൽ നിന്ന് ലഭിച്ചിരിക്കുന്നത്. കൂടാതെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിലും ഒന്നാമതാണ് . ചിത്രത്തിന്റെ കലാപകാര എന്ന ഗാനം ഇതിനോടകം 6 മില്യണിൽപ്പരം കാഴ്ചക്കാരെ നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത് .ദുൽഖറിനൊപ്പം ഐശ്വര്യാ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരൺ, അനിഖാ സുരേന്ദ്രൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ..
The post ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്ത; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ട്രെയിലർ; യൂട്യൂബിൽ 24 മണിക്കൂറിനുള്ളിൽ 13 മില്യണിൽപ്പരം കാഴ്ചക്കാരും 258K ലൈക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]