
സ്വന്തം ലേഖകൻ
കോട്ടയം; നാട്ടകത്ത് കെ എസ് ആർ ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചിക്ത്സയിലായിരുന്ന യുവാവ് മരിച്ചു. കുമരകം അട്ടിപീടിക വലിയകുളത്തിനു സമീപം മായിക്കാട് വീട്ടിൽ വി.ആർ സുനിലിന്റെ മകൻ റാം വിനായക് (കിച്ചു 21) ആണ് മരിച്ചത്.
ഈ മാസം മുന്നിന് നാട്ടകം ഭാഗത്തു വെച്ച് റാം വിനായകും സുഹൃത്തും സഞ്ചരിച്ചിരുന്ന ഡ്യുക്ക് ബൈക്കിൽ കെ.എസ്.ആർ.റ്റി.സി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റു ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .
ഏറ്റുമാനൂർ മംഗളം കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്. പരേതൻ മാതാവ് രജിനി. സഹോദരൻ നന്ദകിഷോർ. സംസ്ക്കാരം ഞായറാഴ്ച നടത്തും.
The post കോട്ടയം നാട്ടകത്ത് ബൈക്കിൽ കെ എസ് ആർ ടി സി ബസിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]