
തിരുവമ്പാടി :മലയോരമേഖലയിൽ സാംക്രമിക രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യം തരംതിരിച്ച് സംസ്കരിക്കാതെ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. രണ്ടുപേരിൽ നിന്നായി 20,000 രൂപ പിഴ ഈടാക്കി.
പുല്ലൂരാംപാറ പാറപ്പടി വ്യാപാരസ്ഥാപനത്തിന്റെ പരിസരത്തും തോട്ടിലും മാലിന്യം വലിച്ചെറിഞ്ഞ ആളിൽ നിന്നും വീടിനോട് ചേർന്ന പന്നിഫാമിന്റെയും പരിസരത്തും ഹോട്ടൽ മാലിന്യം തള്ളിയ ആളിൽ നിന്നുമാണ് 10000 രൂപ വീതം പിഴയിടാക്കിയത്.
മാലിന്യ വലിച്ചെറിയുകയും പൊതുസ്ഥലങ്ങളിൽ തള്ളുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ തുടരുന്നതിനാൽ മുഴുവൻ ജനങ്ങളും മാലിന്യം സംസ്ക്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമായി കണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണം.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ അസിസ്റ്റൻറ് സെക്രട്ടറി രഞ്ജിനി ,റീന സി.എം (JS) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി , മുഹമ്മദ് മുസ്തഫ ഖാൻ, അയന എസ്സ്.എം എന്നിവർ നേതൃത്വം നൽകി
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]