

ബാലുശ്ശേരി: ബസിൽവെച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരനെ ബസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ജീവനക്കാരെ ഡി.വൈ.എഫ്.ഐ. ആദരിച്ചു.
തിങ്കളാഴച രാവിലെ 8.30 ന് ബാലുശ്ശേരിയില്‍ നിന്നും കോഴിക്കേട്ടേക്ക് പുറപ്പെട്ട ദുർഗ്ഗ ബസിലാണ് സംഭവം. കാക്കൂരില്‍ നിന്നും കയറിയ യാത്രക്കാരൻ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണു. ഉടനെ ജീവനക്കാർ ബസിൽ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ രോഗി വരുന്നുണ്ടെന്ന വിവരം ആശുപത്രിയിലറിയിച്ചു. ഇത് ആവശ്യമായ മുന്‍കരുതലുകളെടുക്കാൻ സഹായകമാവുകയും യാത്രക്കാരന് ഉടനെ ചികില്‍സ നല്കാനുമായി.
ബസ് ജീവനക്കാരായ ശരത്ത് കക്കോടി, പ്രവീഷ്, അശ്വന്ത് എന്നിവരെ ഡി.വൈ.എഫ്.ഐ. ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. സെക്രട്ടറി പി. സനൂപ്, പ്രസിഡന്റ് സി.കെ. രാഹുൽ റാം, ട്രഷറർ ആർ.എസ്. രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ എം. ബിന്നി, ഹരീഷ് ദാസ്, കെ. സുനീഷ്, വി.സി. അരുൺ എന്നിവർ പങ്കെടുത്തു.