അല്ലു അര്‍ജുന്റെ പുഷ്പ: ദി റൈസിന്റെ ആഗോള വിജയത്തിന് ശേഷം രണ്ടാം ഭാഗം ഏറ്റെടുക്കാന്‍ നിരവധി നിര്‍മ്മാണ കമ്പനികളാണ് രംഗത്തെത്തിയത്. പുഷ്പയും അല്ലു അര്‍ജുനും ബ്രാന്ഡായതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ രണ്ടാം ഭാഗത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. 2024 പകുതിയോടെ പുഷ്പ: ദി റൂള്‍ റിലീസിനെത്തുമ്പോള്‍ തിയേറ്റര്‍ വിതരണാവകാശം മാത്രമല്ല സാറ്റ്ലൈറ്റ് വിതരണവും കോടികള്‍ക്കാണ് വിറ്റഴിയുന്നത്. പുതിയ വിവരങ്ങളനുസരിച്ച് ചിത്രത്തിന്റെ ആഗോള സംഗീത അവകാശവും ഹിന്ദി സാറ്റലൈറ്റ് ടിവി വിതരണാവകശവും ഭൂഷണ് കുമാറിന് 60 കോടിക്ക് വിറ്റിരിക്കുകയാണ്.
വിദേശ ഭാഷകള്‍ ഉള്‍പ്പെടെ 50 മുതല്‍ 60 കോടി രൂപ വരെ നല്‍കിയാണ് ഭൂഷണ് കുമാര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘പുഷ്പ: ദി റൂളി’നൊപ്പം ഡിഎസ്പി രചിക്കുന്ന ഗാനങ്ങള്‍ ആഗോള പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത് ടീ സീരീസാണ്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ റൈസ് പറഞ്ഞത്. രണ്ടാം ഭാഗം കൂടുതല്‍ അവേശം നിറയ്ക്കുമെന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രശ്മികയാണ് പുഷ്പ 2വിലും നായികാ വേഷം അവതരിപ്പിക്കുന്നത്.
The post പുഷ്പ 2ന്റെ ആഗോള സംഗീത-സാറ്റലൈറ്റ് ആവകാശം വിറ്റത് 60 കോടിക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]