

അമൃത്സർ: ഇന്ത്യ- പാക് ബോർഡറിൽ ബിഎസ്എഫ് സംഘം ചെന നിർമ്മിത ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ചാൻ കലൻ ഗ്രാമത്തിലെ നെൽവയലിൽ നിന്നാണ് ഭാഗികമായി നശിച്ച നിലയിലുള്ള ഡ്രോൺ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ബിഎസ്എഫ് തിരച്ചിലുകൾക്കൊടുവിൽ ഡ്രോൺ കണ്ടെത്തിയതെന്ന് ഔദ്യോഗ പ്രസ്താവനയിലൂടെ അറിയിച്ചു.‘കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമൃത്സറിന്റെ അതിർത്തിയിൽ ഡ്രോണിന്റെ സാന്നിദ്ധ്യം ബിഎസ്എഫ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതേതുടർന്ന് ബിഎസ്എഫിന്റെ ദ്രുതകർമ സേന ഡ്രോണിന്റെ സഞ്ചാരത്തെ മനസിലാക്കി. പിന്നീട് നടത്തിയ തിരച്ചിലിൽ ആണ് അമൃത്സറിലെ ചാൻ കലൻ ഗ്രാമത്തിലെ നെൽ വയലിൽ നിന്നും ഭാഗികമായി തകർന്ന നിലയിൽ ചൈന നിർമ്മിത
ഡ്രാൺ കണ്ടെത്തിയത്’- ബിഎസ്എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.കഴിഞ്ഞ വെള്ളിയാഴ്ച്ചയും പഞ്ചാബിലെ ഗുർദാസ്പൂരിൽ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് സംഘം ചൈന നിർമ്മിത ഡ്രോൺ വെടിവച്ചിട്ടിരുന്നു. പാകിസ്താനിൽ നിന്നും ഇന്ത്യ അതിർത്തിയിലേക്ക് കടന്നിരുന്ന ഡ്രോൺ ഗുർദാസ്പൂരിലെ റോസിയിൽ വച്ചാണ് രാത്രിയിൽ സംഘം വെടിവച്ചിട്ടത്.