
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ ബാസിത്തിനെയും കോഴ നല്‍കിയെന്ന് ആരോപിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തലസ്ഥാനത്തെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍.
ഇന്നലെ മലപ്പുറത്ത് നിന്ന് പിടിയിലായ ബാസിത്തിനെ ഇന്ന് തിരുവനന്തപുരത്തെത്തക്കും.
മലക്കം മറിഞ്ഞ ഹരിദാസന്റെ മൊഴികള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഹരിദാസനെ കൊണ്ട് കോടതിയില്‍ മൊഴി നല്കിയ ശേഷമായിരിക്കും പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
കേസിലെ മറ്റൊരു പ്രതി റഹീസിന്റെ ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.ഡോക്ടര്‍ നിയമനത്തിനായി ഒരു ലക്ഷം രൂപ കോഴ വാങ്ങിയത് ബാസിത്താണെന്ന് ഹരിദാസന് മൊഴി നല്‍കിയിരുന്നു.
നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തില്‍ പരാതിക്കാരനായ ഹരിദാസനെയും പ്രതി ചേര്‍ത്തേക്കും. ഗൂഢാലോചനയില്‍ ഹരിദാസനും മുഖ്യ പങ്കുണ്ടെന്ന കാരണത്തിലെന്നാണ് പോലീസിന്റെ വിശദീകരണം.
ഹരിദാസന് കോടതിയില്‍ മൊഴി നല്കിയ ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. ഹരിദാസനെ സാക്ഷിയാക്കാനായിരുന്നു ആദ്യത്തെ ആലോചന.
എന്നാല്‍ ബാസിത്തിനൊപ്പം ഹരിദാസനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]