
സ്വന്തം ലേഖകൻ
രജനീകാന്തിന്റെ ജയിലര്‍ തിയ്യേറ്ററിലെത്തിയ ആഘോഷത്തിലാണ് ആരാധകലോകം.ആരാധകലോകം ഒന്നടങ്കം ആഘോഷത്തിലാണ്. രജനീകാന്ത് ചിത്രത്തിനൊപ്പം മലയാള സിനിമാ ലോകവും ആഘോഷത്തിലാണ്.താരരാജാവ് മോഹന്‍ലാല്‍ അതിഥി വേഷത്തിലും വിനായകന് വില്ലനുമായിട്ട് എത്തിയിരിക്കുകയാണ്. നായകനൊപ്പം നിന്ന് കൈയ്യടി നേടുകയാണ് വിനായകന്.
കോമഡി നടനായി മലയാള സിനിമയിലെത്തി പിന്നീട് വില്ലന്‍ കഥാപാത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിനായകന്. ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് വിനായകന് തെളിയിച്ച് കഴിഞ്ഞു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകന് നേടിയിരുന്നു.
ജയിലറിലെ വില്ലന്‍ വേഷം വിനായകനെ വേറെ തലത്തിലെത്തിച്ചിരിക്കുകയാണ്.
വര്മ്മന് എന്ന എന്ന വില്ലന്റെ മാസ് പ്രകടനത്തിന് ആരാധകലോകം ഒന്നടങ്കം കൈയ്യടിക്കുകയാണ്. ഒരുനിമിഷത്തില്‍ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് സോഷ്യല്‍ ലോകത്ത് നിറയുന്ന അഭിപ്രായങ്ങളൊക്കെയും.ജിനു ജോസഫ് വിനായകനെ കുറിച്ച് പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.
Art is for art’s sake എന്തുവാ വിനായകാ ചെയ്ത് വെച്ചേക്കുന്നത്?
തമിഴ്നാട്ടിലെ ഏറ്റവും വലിയ താരമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ഓര്‍ക്കാന്‍ പോലും സമ്മതിക്കാത്ത കൊഡൂര വില്ലനിസം ?? വമ്ബന്‍ സ്രാവുകളും തിമിംഗലവും എല്ലാം അപ്പുറത്ത്ല് നിൽക്കുമ്പോൾ ആളും അംഗബലവും ഇല്ലാതെ , വില്ലന്‍ പെര്‍ഫോമന്‍സ് കൊണ്ട് മാത്രം വിറപ്പിച്ച മുതല്‍ എന്നാണ് ജിനു പറയുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net