
തിരുവനന്തപുരം∙ ഇരട്ട റജിസ്ട്രാര്‍ കുരുക്കില്‍പെട്ടു നട്ടംതിരിഞ്ഞ്
.
വിസി സസ്പെന്‍ഡ് ചെയ്യുകയും സിന്‍ഡിക്കറ്റ് തിരിച്ചെടുക്കുകയും ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാറും, വിസി റജിസ്ട്രാറുടെ പൂര്‍ണ ചുമതല നല്കിയ പ്ലാനിങ് ഡയറക്ടര്‍ ഡോ.
മിനി ഡിജോ കാപ്പനും ഒരേ സമയം റജിസ്ട്രാര്‍ കസേരയിലിരുന്നു ഫയലുകള്‍ പരിശോധിച്ചു തുടങ്ങിയതോടെയാണ് സര്‍വകലാശാലയില്‍ കേട്ടുകേള്‍വിയില്ലാത്ത ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ഡോ. കെ.എസ്.അനില്‍കുമാര്‍ പരിശോധിച്ച് അയച്ച മൂന്നു ഫയലുകള്‍ വിസി ഡോ.
മോഹനന് കുന്നുമ്മല്‍ ഒപ്പിടാതെ തിരിച്ചയച്ചു. സസ്പെന്‍ഷനിലുള്ള റജിസ്ട്രാര്‍ക്ക് എങ്ങനെയാണ് ഫയല്‍ പരിശോധിച്ച് അയയ്ക്കാന്‍ കഴിയുക എന്ന കുറിപ്പോടെയാണ് വിസി ഫയലുകള്‍ മടക്കിയത്.
അതേസമയം ഡോ.മിനി കാപ്പന് അയച്ച 25 ഇ-ഫയലുകളില്‍ വിസി ഒപ്പിട്ടു. ഡോ.കെ.എസ്.അനില്‍കുമാര്‍ പരിശോധിക്കുന്ന ഫയലുകള്‍ തനിക്ക് അയയ്ക്കരുതെന്ന് വിസി ജോയിന്റ് റജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അത്യാവശ്യ ഫയലുകള്‍ ആണെങ്കില്‍ നേരിട്ട് അയയ്ക്കാനും വിസി നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി അനുകൂല സിന്‍ഡിക്കറ്റ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും കേന്ദ്രസേനയുടെ സഹായം വേണമെന്നും ഇവര്‍ ആവശ്യപ്പെടും.
റജിസ്ട്രാര്‍ രേഖകള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. അതേസമയം ഡോ.കെ.എസ്.അനില്‍കുമാര്‍ ഇന്നും ഓഫിസിലെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]