
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്. ഫഹദ് ഫാസില്‍ കൂടി വേഷമിടുന്ന ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തും.
വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേര്‍ന്ന പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. കമല്ഹാസന് നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നന്.
ഉദയനിധി സ്റ്റാലിന് നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആര്. റഹ്മാന് ആണ് സംഗീതം. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പരിയേറും പെരുമാള്‍, കര്ണന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നന്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു.
അതേസമയം, ചിമ്പു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാര്‍ എന്ന ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ശിവകാര്ത്തികേയന് കേന്ദ്ര കഥാപാത്രമായി എത്തിയ ‘വേലൈക്കാരനാ’ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം.
പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രമാണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നവാഗതനായ അഖില്‍ സത്യന് ആണ് ചിത്രം സംവിധാനം ചെയ്തത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന് നിര്‍വഹിക്കുന്നു. ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മഹേഷ് നാരായണനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മഹേഷ് നാരായണനായിരുന്നു തിരക്കഥ എഴുതിയതും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]