കൊല്ലം കൊട്ടാരക്കര താലൂക് ആശുപത്രിയിൽ കൊല്ലപ്പെട്ട വന്ദനദാസിന്റെ മരണത്തിനു അനുശോച്യമായി ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോക്ടർ വന്ദനയുടെ പേര് നൽകും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു . വന്ദനയോടുള്ള ആദരസൂചകമായിട്ടാണ് പുതിയ ആശുപത്രി ബ്ലോക്കിന് നന്ദനയുടെ പേര് നൽകുന്നത് എന്ന് ഡയറക്റാരെ അറിയിച്ചിട്ടുണ്ട് .
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്വൈദ്യപരിശോധനക്കു എത്തിയ വ്യക്തിയ്യുടെ കുത്തേറ്റു ഡോക്ടർ മരിച്ച സംഭവത്തിൽ കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഹൗസ് സർജൻ ഡോ. വന്ദന (25) ആണ് മരിച്ചത്. വൈദ്യ പരിശോധനക്കെത്തിച്ച അക്രമി സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റാണ് ഡോക്ടർ മരിച്ചത്. സർജിക്കൽ കത്രിക ഉപയോഗിച്ച് മുതുകത്തും മുഖത്തും കുത്ത് ഏറ്റിരുന്നു തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയെ കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ ഡോക്ടർമാർ . ഡോക്ടർമാർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ആശുപത്രികൾ അടച്ചിടണം എന്ന് ഹൈ കോടതി വ്യക്തമാക്കിയിരുന്നു .
The post കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനദാസിന്റെ പേര് നൽകും; ആരോഗ്യമന്ത്രി വീണ ജോർജ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]