ഐപിഎല്ലില്‍ സഞ്ജു സാംസണും രാജസ്ഥാന് റോയല്‍സിനും ഇന്നു ജീവന്മരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെയാണ് അവര്‍ നേരിടുന്നത്. പ്ലേഓഫിലെത്താന്‍ ഇനിയുള്ള മൂന്നു കളിലും റോയല്‍സിനു ജയിക്കേണ്ടതുണ്ട്. അതേസമയം, ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സീസണിലെ ശേഷിച്ച മല്‍സരങ്ങളിലും വലിയ ഇന്നിങ്സുകള്‍ ടീം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ മാത്രമല്ല ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനും സഞ്ജുവിന് ഇതു ആവശ്യമാണ്.
ഈ സീസണില്‍ വലിയൊരു നേട്ടവും സഞ്ജു തന്റെ പേരിലാക്കിയിരിക്കുകയാണ്. ഓപ്പണറല്ലാതെ ഈ സീസണില്‍ 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റോടെ 300ന് മുകളില്‍ സ്കോര്‍ ചെയ്യുകയും ചെയ്ത ആദ്യത്തെ താരമായാണ് റോയല്‍സ് ക്യാപ്റ്റന്‍ മാറിയത്. നിലവില്‍ റോയല്‍സിനായി മൂന്ന്, നാല് നമ്പറുകളിലാണ് ഈ സീസണില്‍ സഞ്ജു ഇതിനകം കളിച്ചിട്ടുള്ളത്. എന്നിട്ടും ഇങ്ങനെയൊരു നേട്ടം കുറിക്കാനായത് കൈയടി അര്‍ഹിക്കുന്ന പ്രകടനമാണ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ കൈല്‍ മയേഴ്സ്, രാജസ്ഥാന് റോയല്‍സിന്റെ യശസ്വി ജയ്സ്വാള്‍ എന്നിവരാണ് 150 പ്ലസ് സ്ട്രൈക്ക് റേറ്റില്‍ 300നു മുകളില്‍ സ്കോര്‍ ചെയ്തിരിക്കുന്നത്. ഓപ്പണ്‍ ചെയ്യാതിരുന്നിട്ടും ഇവര്‍ക്കൊപ്പം എലൈറ്റ് ക്ലബില്‍ സഞ്ജുവും അംഗമായിരിക്കുകയാണ്. : രാജസ്ഥാന് റോയല്‍സിനു വേണ്ടി ഈ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 154.77 സ്ട്രൈക്ക് റേറ്റില്‍ 308 റണ്‍സാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. 30.80 ആണ് ബാറ്റിങ് ശരാശരി. മൂന്നു ഫിഫ്റ്റികളാണ് അദ്ദേഹം നേടിയിരിക്കുന്നത്.
രണ്ടു മല്‍സരങ്ങളില്‍ ഡെക്കാവുകയും ചെയ്തു. എന്നിട്ടും 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റും 300ല്‍ കൂടുതല്‍ റണ്‍സും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. 22 ഫോറുകളും 19 സിക്സറുകളും അദ്ദേഹം സീസണില്‍ നേിക്കളിഞ്ഞു. ജയ്സ്വാള്‍ (21) കഴിഞ്ഞാല്‍ ടീമിനായി ഏറ്റവുമധികം സിക്സറുകളടിച്ചതും സഞ്ജു തന്നെ. ഇതു മാത്രമല്ല സഞ്ജുവിന് ബാറ്ററെന്ന നിലയില്‍ അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം കൂടിയുണ്ട്. ഐപിഎല്ലില്‍ 2020 മുതലുളുള്ള കണക്കുകളെടുത്താല്‍ മധ്യനിരയില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവുമധികം സിക്സറുകള്‍ പറത്തിയിട്ടുള്ളത് അദ്ദേഹമാണ്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ ഈ കാലയളവില്‍ സഞ്ജു വാരിക്കൂട്ടിയത് 26 സിക്സറുകളാണ്.
20ന് മകളില്‍ സിക്സറുകളുള്ള ഏക താരവും അദ്ദേഹം തന്നെ. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മാര്‍ക്കസ് സ്റ്റോയ്നിസ് (16), റോയ്ല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഗ്ലെന്‍ മാക്സ്വെല് (15), ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരം നിക്കോളാസ് പൂരന് (14), മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന് കിഷന് എന്നിവരാണ് മറ്റുള്ളവര്‍. ഈ സീസണില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവുമധികം സിക്സറുകളടിച്ച രണ്ടാമത്തെ താരം കൂടിയാണ് സഞ്ജു സാംസണ്. 14 സിക്സറുകളാണ് സ്ലോ ബൗളര്‍മാര്‍ക്കെതിരേ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ പറത്തിയത്. തൊട്ടുമുകളില്‍ തലപ്പത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ശിവം ദുബെയാണ്. 16 സിക്സറുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. സഞ്ജു കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ മറ്റുള്ളവര്‍ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ഗ്ലെന്‍ മാക്സ്വെല് രാജസ്ഥാന് റോയല്‍സിന്റെ ജോസ് ബട്ലര് എന്നിവരാണ്.
The post ഐപിഎല്ലില്‍ സഞ്ജുവിനും രാജസ്ഥാനും, ഇന്ന് ജീവന്മരണ പോരാട്ടം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]